നൗഷാദിന് കണ്ണീരോടെ വിട; അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത് വന്‍ ജനാവലി

Jaihind Webdesk
Wednesday, July 31, 2019

തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ എസ്.ഡി.പി.ഐ ഗുണ്ടകളുടെ വെട്ടേറ്റ് മരിച്ച നൗഷാദിന് നാട് കണ്ണീരോടെ വിടയേകി. ആയിരക്കണക്കിന് ആളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പുന്നയില്‍ എത്തി. പുന്ന ജമാഅത് മസ്ജിദില്‍ ഖബറടക്കം ചെയ്തു. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് നൗഷാദിന്റെ ഭൗതിക ദേഹം പുന്ന ജമാഅത്ത് മസ്ജിദില്‍ രാത്രി 9 മണിയോടെ ഖബറടക്കിയത്. നൗഷാദിന്റെ വിയോഗത്തോടെ ജനപിന്തുണയുള്ള പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകനെയാണ് പുന്നയ്ക്ക് നഷ്ടമായിരിക്കുന്നത്. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി ടി.എന്‍ പ്രതാപന്‍ എംപി, എംഎല്‍എമാരായ അനില്‍ അക്കരെ, വി. ടി ബല്‍റാം, എഐസിസി സെക്രട്ടറി പി. സി വിഷ്ണുനാഥ്, ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പുന്നയില്‍ എത്തി.