ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ സഭ നിർത്തിവെച്ചു ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷിന്‍റെ നോട്ടീസ്

Jaihind News Bureau
Wednesday, February 5, 2020

Kodikkunnil-Suresh

ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കൽ അനുബന്ധിച്ചു, കശ്മീരിലെ ജനനേതാക്കളെ, നിലവിലുള്ള എം പി ആയ ഫാറൂക്ക് അബ്ദുള്ളയെ ഉൾപ്പെടെ വീട്ടുതടങ്കലിൽ വെച്ചതും, കശ്മീരിൻറെ സംസ്ഥാനപദവി റദ്ദാക്കിയതും, ഇൻറർനെറ്റ് ഉൾപ്പെടെ ആശയ വിനിമയ ഉപാധികൾ നിരോധിച്ചത് വഴി ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയതിനും എതിരെ ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ സഭ നിർത്തിവെച്ചു ചർച്ചചെയ്യാൻ സ്പീക്കർക്ക് നോട്ടീസ് നൽകിയ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് നോട്ടീസിൽ ചൂണ്ടിക്കാട്ടി.

പ്രമേയത്തിന് അവതരണാനുമതിസ്പീക്കർ നിഷേധിച്ചുവെങ്കിലും ശൂന്യവേളയിൽ വിഷയം ഉന്നയിക്കുവാൻകൊടിക്കുന്നിൽ സുരേഷിന് അനുമതി നൽകി. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് കശ്മീർ വിഷയം അവതരിപ്പിച്ചു. കശ്മീരിൻറെ ലോക് സഭാ അംഗമായ ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ 6 മാസമായി ലോക് സഭയിൽ വരൻപോലും അനുമതി നിഷേധിക്കപ്പെട്ടഭരണകൂടത്തിന്റെ തടവിൽ ആണെന്ന്പറഞ്ഞ കൊടിക്കുന്നിൽ സുരേഷ്,ഫാറുഖ് അബ്ദുള്ള പ്രതിനിധാനംചെയ്യുന്ന ലോക് സഭ മണ്ഡലത്തിലെജനങ്ങളുടെ ആവശ്യങ്ങൾനടപ്പാക്കാനും , അവരുടെ പ്രാതിനിധ്യംസഭയിൽ ഉറപ്പു വരുത്താനും , അവർക്കുവേണ്ടി നിയമ നിർമാണങ്ങളിൽപങ്കെടുക്കാൻ സാധിക്കാതെയും, വോട്ട്രേഖപ്പെടുത്താനും, ബഡ്ജറ്റ്സമ്മേളനത്തിൽ പോലും പങ്കെടുക്കാൻസാധിക്കാതെ തുടരുന്ന സാഹചര്യംഅസാധാരണവും ജനാധിപത്യവിരുദ്ധവും അദ്ദേഹത്തെതെരഞ്ഞെടുത്ത ജനങ്ങളുടെഅവകാശങ്ങളുടെ ഹനിക്കലും ആണ്എന്ന് അഭിപ്രായപ്പെട്ടു.

ലോക് സഭ ചട്ടങ്ങൾ പ്രകാരം ഒരു ലോക്സഭാംഗം മരണപ്പെട്ടാൽ ആറു മാസത്തിനുള്ളിൽ തെരഞ്ഞടുപ്പിലൂടെ ഒരു പുതിയ അംഗത്തെ തെരഞ്ഞെടുക്കുകയും അത് വഴിജനങ്ങളുടെ പ്രാതിനിധ്യാവകാശം ഉറപ്പുവരുത്തുകയും ചെയുന്നു , എന്നാൽ കശ്മീരിൻറെ എം പി വീട്ടുതടങ്കലിൽ ആയിട്ട് ആറ് മാസങ്ങൾ പിന്നിട്ടും അദ്ദേഹത്തിന്റെ വിവരങ്ങൾ അന്വേഷിച്ചു അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് എംപിയുടെ അസാന്നിധ്യം പരിഹരിക്കാനുള്ള നടപടികൾ കൈകൊണ്ടിട്ടില്ല. ഇത് ജനങ്ങളോടുള്ള അനീതിയാണ് എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ലോക്‌സഭാ സ്പീക്കറോട് മൂന്ന് വിഷയങ്ങളിൽ അടിയന്തിര നടപടി തൻറെ വിശേഷാധികാരം ഉപയോഗിച്ചു സ്വീകരിക്കുവാൻ കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.

1) കാശ്മീർ ലോക്സഭാംഗമായ ഫാറൂഖ്അബ്ദുള്ളയെ വീട്ടു തടങ്കലിൽ നിന്നുംമോചിപ്പിച്ച് ലോക് സഭാ സമ്മേളനത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുക .
2) ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിക്കുകയും അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുക.
3) ജമ്മു കാശ്മീരിലെ നിലവിലെ സ്ഥിതി സ്വതന്ത്രമായി വിശകലനം ചെയ്യുവാൻ ലോക്‌സഭാംഗങ്ങളെ കശ്മീരിലേക്ക് അയക്കുവാൻ നടപടി സ്വീകരിക്കുക.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിറദ്ദാക്കിയിട്ടും ആർട്ടിക്കിൾ 370 റദ്ദ്‌ചെയ്തിട്ടും ഇന്ന് ആറുമാസംപിന്നിട്ടിരിക്കുന്നു, ഈ കാലയളവിൽകാശ്മീരിൽ സംഭവിച്ചത് സമ്പൂർണമായരാഷ്ട്രീയ നേതൃശൂന്യതയാണ്, ഉത്തരവാദിത്വത്തപെട്ട എല്ലാ നേതാക്കളെയും മുൻമുഖ്യമന്ത്രിമാരെയുൾപ്പെടെ തടവിൽവെച്ച് കൊണ്ട് മോഡി സർക്കാർ കശ്മീരിലെ ജനങ്ങളുടെ സ്വാതന്ത്ര്യവും അധികാരങ്ങളും കവർന്നെടുത്തു.ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ആശയവിനിമയ ഉപാധികൾ നിരോധിച്ചതും, കശ്മീരിൻറെ പരമ്പരാഗത വ്യവസായ മേഖലയെ സമ്പൂർണമായി തകർത്തതുമാണ് കശ്മീരിലെ ആറ് മാസമായി നിലനിൽക്കുന്ന കേന്ദ്ര ഭരണത്തിന്റെ ബാക്കിപത്രമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കശ്മീരിലെ വ്യാവസായിക മേഖലയുടെ നഷ്ടം, കശ്മീർ ചേംബർ ഓഫ് കൊമേഴ്സ് നടത്തിയ പഠന പ്രകാരം 18700 കോടി രൂപയാണ്. ആയതിനാൽ കശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകുന്നതിനും അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിനും അടിയന്തരമായ നടപടി കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.