കാറില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പോലീസ്

Jaihind Webdesk
Saturday, January 21, 2023

കാര്‍ യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പോലീസ്. 100 പൗണ്ടാണ് പിഴയായി അടച്ചത്. കാറില്‍ സഞ്ചരിച്ചു കൊണ്ടിരിക്കെ വിഡിയോ ചിത്രീകരിക്കാനായി സീറ്റ് ബെല്‍റ്റ് മാറ്റിയതു കൊണ്ടാണ് 100 പൗണ്ട് അഥവാ പതിനായിരം രൂപ പിഴയടക്കേണ്ടി വന്നത്. ലങ്കാഷെയര്‍ പൊലീസാണ് പിഴ ചുമത്തിയത്
സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് തെറ്റായിരുന്നെന്നും അതംഗീകരിക്കുന്നുവെന്നും സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി പ്രതികരിച്ചു.
അതേസമയം ഇത് രണ്ടാം തവണയാണ് ഋഷി സുനകിന് പിഴ ചുമത്തപ്പെടുന്നത്.
ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സുനകിന് മുന്‍പും പിഴ അടയ്ക്കേണ്ടി വന്നിട്ടുണ്ട്.