ക്ഷമിക്കുക, നെറ്റ് ഓഫർ തീർന്നതിനാല്‍ പ്രതികരിക്കുന്നില്ല ; കെ.ആർ മീരയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്

Jaihind Webdesk
Thursday, April 8, 2021

പാനൂരില്‍ ലീഗ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ  സംഭവത്തില്‍ മൗനം തുടരുന്ന സാംസ്കാരിക നായകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്‍പ്പെടെ സജീവമായിരുന്ന കെ.ആർ മീരയ്ക്കെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി.

നെറ്റ് ഓഫർ തീർന്നതുകൊണ്ടാണ് മീര പ്രതികരിക്കാത്തതെന്ന് രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ‘അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത ഞാൻ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും സർവ്വോപരി ‘മനുഷ്യ സ്നേഹിയുമായ’ ശ്രീമതി കെ. ആർ. മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു. ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കുക’ – രാഹുൽ ഫേസ്ബുക്കില്‍ കുറിച്ചു.