‘കേരള കോണ്‍ഗ്രസ് വിഷയത്തില്‍ ഇടപെട്ടിട്ടില്ല ; മറിച്ചുള്ള മാധ്യമ വാർത്തകള്‍ അടിസ്ഥാനരഹിതം’ : എ.കെ ആന്‍റണി

Jaihind News Bureau
Sunday, July 5, 2020

 

കേരള കോണ്‍ഗ്രസ് വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി. ചില മാധ്യമങ്ങളില്‍ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇത്തരത്തില്‍ തെറ്റിദ്ധാരണാജനകമായ വാർത്ത വന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘കേരള കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ ഇടപെട്ടതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്. കേരള കോണ്‍ഗ്രസ് പ്രശ്‌നത്തെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടെന്നല്ല, ഡല്‍ഹിയിലെ ഒരു കോണ്‍ഗ്രസ് നേതാവുമായും ഞാന്‍ ചര്‍ച്ച നടത്തിയിട്ടില്ല. കേരള കോണ്‍ഗ്രസ് നേതാക്കന്മാരുമായും സംസാരിച്ചിട്ടില്ല. ഇത്തരത്തില്‍ തെറ്റിദ്ധാരണാപരമായ ഒരു വാര്‍ത്ത ഉണ്ടായത് തികച്ചും നിര്‍ഭാഗ്യകരമാണ്’ – എ.കെ ആന്‍റണി എം.പി പറഞ്ഞു.