എഫ്.ഐ.ആർ റദ്ദാക്കാത്തത് സർക്കാരിന് തിരിച്ചടി ; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അനില്‍ അക്കര എം.എല്‍.എ | Video

 

തൃശൂർ : ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐയുടെ എഫ്.ഐ.ആർ റദ്ദാക്കാത്ത ഹൈക്കോടതി നടപടി സർക്കാരിന് തിരിച്ചടിയെന്ന് അനില്‍ അക്കര എം.എല്‍.എ. അഴിമതി ആരോപണത്തില്‍ നിന്ന് സർക്കാർ മുക്തമായിട്ടില്ലെന്നും കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അനില്‍ അക്കര വ്യക്തമാക്കി.

അഴിമതി ആരോപണത്തിൽ നിന്ന് സർക്കാർ മുക്തമായിട്ടില്ലെന്ന് അനിൽ അക്കര എം.എൽ.എ പറഞ്ഞു. താൻ നൽകിയ തെളിവുകൾ കോടതിക്ക് ബോധ്യപ്പെട്ടു. വിദേശ വിനിമയ ചട്ടത്തിന്‍റെ ലംഘനം ഉണ്ടോ എന്ന കാര്യത്തിൽ മാത്രമാണ് അവ്യക്തത. അഴിമതി അന്വേഷണവുമായി സി.ബി.ഐക്ക് മുന്നോട്ടു പോകാമെന്നും അനിൽ അക്കര തൃശൂരിൽ പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/373359467191667

Comments (0)
Add Comment