ആറുമാസമായി ശമ്പളമില്ല; കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു

 

കൊല്ലം: ശമ്പളം മുടങ്ങിയതിൽ മനംനൊന്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ് ബിജുമോനാണ് ജീവനൊടുക്കിയത്. പത്തനാപുരം ബ്ലോക്ക് നോഡൽ പ്രേരകായിരുന്നു. ശമ്പളമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലാണ് ബിജുമോൻ ആത്മഹത്യ ചെയ്തതെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ പറഞ്ഞു.

ആറു മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് സെക്രട്ടേറിയറ്റിൽ നടക്കുന്ന പ്രേരകുമാരുടെ അനിശ്ചിതകാല സത്യഗ്രഹത്തിന്‍റെ ഭാഗമായിരുന്നു ബിജുമോന്‍. സംഘടനയുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 80 ദിവസം പിന്നിടുന്നതിനിടെയാണ് ആത്മഹത്യ. 20 വർഷമായി സാക്ഷരത പ്രേരകായി പ്രവർത്തിച്ചുവരികയായിരുന്നു. മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയയാളാണ് ബിജു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരകുമാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാർച്ച് 31ന് ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും നടപ്പായിരുന്നില്ല.ഇത് കാരണം ഇവർക്ക് മാസങ്ങളായി ശമ്പളമില്ലായിരുന്നു. ഇതുമൂലം സംസ്ഥാനത്തെ 1,714 പ്രേരകുമാർ പ്രതിസന്ധിയിലാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Comments (0)
Add Comment