ആളില്ലാത്തതിനാല്‍ അവസാനനിമിഷം പൊതുപരിപാടി ഉപേക്ഷിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഓള്‍ ഇന്ത്യ ശബരിമല ആക്ഷന്‍ കൗണ്‍സിലും സി.എസ്.ഐ.എസും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി പിന്മാറിയത്. ശബരിമല ആചാരസംരക്ഷണത്തിനായി സംഘടിപ്പിച്ച പരിപാടി തുടങ്ങേണ്ട സമയമായിട്ടും ആളുകള്‍ എത്താതിരുന്നതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പിന്മാറ്റം.
‘ശബരിമല ആചാര സംരക്ഷണ സംഗമം’ എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയായിരുന്നു മുഖ്യ അതിഥി. മന്ത്രിയുടെ പേരുവെച്ച് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപക പ്രചരണമാണ് നടത്തിയിരുന്നത്. എന്നാല്‍ കൊട്ടിഘോഷിച്ച് പ്രചരണങ്ങള്‍ നടത്തിയിട്ടും പരിപാടിക്ക് ആളെത്തിയില്ല.
തീന്‍മൂര്‍ത്തിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ലൈബ്രറി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ ഏതാനും പേര്‍ മാത്രമാണ് ഓഡിറ്റോറിയത്തിലുള്ളത്. കൂടുതല്‍ ഇരിപ്പിടങ്ങളും ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഒഴിഞ്ഞ സദസിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/vaisakh.trivandram/posts/1212626132226986