കേന്ദ്രനിർദ്ദേശം തള്ളി കേരളം ; ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

Jaihind Webdesk
Wednesday, April 28, 2021

 

തിരുവനന്തപുരം : രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150 ഓളം ജില്ലകളില്‍ ലോക്ഡൗണ്‍ നടപ്പാക്കണമെന്ന കേന്ദ്രനിർദ്ദേശം തള്ളി കേരളം. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏർപ്പെടുത്തേണ്ടെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനം. ലോക്ഡൗണ്‍ ജനജീവിതം ബുദ്ധിമുട്ടിക്കുമെന്ന് മന്ത്രിസഭ. പ്രാദേശിക നിയന്ത്രണങ്ങള്‍ ശക്തമാക്കും. കൊവിഡ് വാക്‌സിന്‍ നേരിട്ട് വാങ്ങാനും മന്ത്രിസഭ അനുമതി നല്‍കി. 70 ലക്ഷം കോവിഷീല്‍ഡും 30 ലക്ഷം കോവാക്‌സിനും വാങ്ങും.

അതേസമയം രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150 ഓളം ജില്ലകളില്‍ ലോക്ഡൗണ്‍ നടപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ഡൗണ്‍. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തത്.

എന്നാല്‍ സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുക. അതേസമയം ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകൾക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചർച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്.