ഭക്ഷണമില്ല, ഉത്തർപ്രദേശില്‍ അഞ്ച് കുട്ടികളെയും ഗംഗയിലെറിഞ്ഞ് അമ്മ

Jaihind News Bureau
Sunday, April 12, 2020

ഭദോഹി : ലോക്ക്ഡൗണില്‍ ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് സ്വന്തം കുട്ടികളെ ഗംഗയിലെറിയേണ്ടിവന്ന ഗതികേടില്‍ അമ്മ. ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയിലെ ജഗാംഗീരാബാദിലാണ് സംഭവം നടന്നത്. കുട്ടികളെ കണ്ടെത്താനായി പൊലീസ് നദിയില്‍ തെരച്ചില്‍ തുടരുകയാണ്.

സംഭവം അറിഞ്ഞ് സ്ഥലത്തെതിയ പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തു. കൂലിപ്പണിക്ക് പോയാണ് ഇവർ കുടുംബം പുലർത്തിയിരുന്നത്. ലോക്ക്ഡൗണായതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാതെ വരികയായിരുന്നു. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പണമില്ലാതെ വന്നതിനെ തുടർന്നാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് കരുതുന്നത്.

മാനസികമായി വെല്ലുവിളി നേരിടുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും  പിന്നീട് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. അതേസമയം ഭര്‍ത്താവുമായുള്ള വഴക്കിനെ തുടർന്നാണ് സംഭവമെന്നും ആരോപണമുണ്ട്.