ബെഹ്റാംപൂര്‍: അമേഠിയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷനും ബെഹ്റാംപൂര്‍ മണ്ഡലത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ അധീര്‍ രഞ്ജന്‍ ചൗധരി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ കെ.എല്‍.ശര്‍മ്മയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വിജയിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചത്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ് ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിന്‍റെ ഫലം പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ആരെയും പേടിയില്ല, മോദിയെയും പേടിയില്ല. ‘ആരെയും പേടിക്കേണ്ട’ എന്നാണ് രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം. ഇഡിയും സിബിഐയും എന്‍ഐഎയും ഉപയോഗിച്ച് അവര്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മോദിയെ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.