‘സിബിഐ അന്വേഷണം വേണ്ട’; നവീൻ ബാബുവിന്‍റെ മരണത്തിൽ കുടുംബത്തിന്‍റെ ആവശ്യം പാടെ തള്ളി സിപിഎം

 

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്‍റെ  മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ ആവശ്യം പാടെ തള്ളി സിപിഎം.  സിബിഐ അന്വേഷണം അവസാന വാക്കല്ലെന്നും അന്വേഷണം ആവശ്യമില്ലെന്നും  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍റെ ഭാര്യ കെ.മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. നവീന്‍റെ കുടുംബത്തോട് ഒപ്പമാണെന്ന് ആവർത്തിച്ചു പറയുമ്പോഴാണ് കുടുംബത്തിന്‍റെ നിലപാടിനെ പാർട്ടി സെക്രട്ടറി തന്നെ പരസ്യമായി തള്ളിയത്.

നവീൻ ബാബുവിനെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഭാര്യ ഹർജിയിൽ ഉന്നയിച്ചിരുന്നു. നിർണായക തെളിവുകൾ ശേഖരിക്കാനല്ല, ഒളിപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന ആരോപണവുമുണ്ട്. മരണകാരണത്തെക്കുറിച്ചു സംശയമുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നു ഹർജിയിൽ പറയുന്നു. അതേസമയം സര്‍ക്കാരിനെയും നിലവിലെ പോലീസ് അന്വേഷണത്തെയും വിശ്വാസിക്കുന്നില്ലെന്ന് കാണിച്ചാണ് നവീൻ ബാബുവിന്‍റെ കുടുംബം സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സിപിഎമ്മിന്‍റെ നിലപാടുകളെ തള്ളികളഞ്ഞാണ് കുടുംബം കോടതിയില്‍ എത്തിയത്.

Comments (0)
Add Comment