എക്സിറ്റ് പോളുകളിൽ വിശ്വസിക്കുന്നില്ല; കേരള ത്തിൽ യു ഡി എഫ് 20 ൽ 20 ഉം നേടും : രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, May 21, 2019

RameshChennithala

കേരളത്തിൽ യുഡിഎഫ് 20 സീറ്റും നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സിറ്റ് പോളിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സാമ്പത്തിക നയങ്ങൾ പിണറായി എന്തിനാണ് പിൻതുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് പ്രത്യേക മാനസികാവസ്ഥയില്ല. മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ എല്ലാവർക്കം അറിയുന്നതാണെന്നും അതു കൊണ്ട് തന്നെയാണ് ലാവലിനുമായി ബന്ധമുള്ള കമ്പനിക്ക് ബോണ്ട് വിറ്റഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.