എന്‍.കെ. പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ താരമാകും; തൊഴിലാളികള്‍ക്കുവേണ്ടി മൂന്ന് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: ശബരിമലയിലെ ആചാര സംരക്ഷണത്തിനുള്ള സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ മറ്റ് മൂന്ന് സ്വകാര്യ ബില്ലുകള്‍ കൂടി അവതരിപ്പിക്കാന്‍ എന്‍.കെ. പ്രേമചന്ദ്രന് അനുമതി.
ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള അസംഘടിത തൊഴിലാളികളെ ഇ.എസ്.ഐ പരിധിയില്‍കൊണ്ടുവരാന്‍ ഉള്ളതാണ് ഒരു ബില്‍. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 200 ആക്കി വര്‍ദ്ധിപ്പിക്കാനും 800 രൂപ കുറഞ്ഞ കൂലി ആക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ളതാണ് മറ്റൊരു ബില്‍. നിലവിലുള്ള 2002 ലെ സര്‍ഫേസി നിയമത്തില്‍ കാതലായ മാറ്റം വരുത്തുന്നതിനും ഇടത്തരം വായ്പകളെടുത്തവരെ ഒഴിവാക്കണം എന്നതാണ് മൂന്നാമത്തെ ബില്‍. ഈ ബില്ലുകള്‍ 21ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. 20 വര്‍ഷംവരെയുള്ള കാര്‍ഷിക വായ്പകളെ സര്‍ഫേസി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും ബില്ലില്‍ ആവശ്യമുണ്ട്.

ParliamentNK Premachandran
Comments (0)
Add Comment