പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല; മതവികാരം വ്രണപ്പെടുത്തിയിട്ടില്ല -പ്രേമചന്ദ്രന്‍ വിശദീകരണം നല്‍കി

webdesk
Saturday, April 13, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിക്ക് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്‍ വിശദീകരണം നല്‍കി. പരാതി അടിസ്ഥാനരഹിതമെന്നും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും വരണാധികാരിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ശബരിമലയിലെ യുവതി പ്രവേശനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിച്ചെന്നാരോപിച്ചായിരുന്നു എല്‍ഡിഎഫ് പരാതി നല്‍കിയത്.