വാക്ക് പാലിച്ച് പ്രേമചന്ദ്രന്‍: ശബരിമലയില്‍ യുവതീപ്രവേശനം തടയാന്‍ സ്വകാര്യ ബില്ലുമായി എന്‍.കെ പ്രേമചന്ദ്രന്‍

Jaihind Webdesk
Tuesday, June 18, 2019

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയം ലോക്സഭയില്‍. യുവതീപ്രവേശനം തടയാന്‍ ബില്‍ അവതരിപ്പിക്കാന്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി അനുമതി തേടി. സ്വകാര്യ ബില്‍ അവതരിപ്പിക്കാനാണ് പ്രേമചന്ദ്രന്‍ അനുമതി തേടിയത്. ബില്‍ അവതരിപ്പിക്കാന്‍ വെള്ളിയാഴ്ച സമയം അനുവദിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരമല യുവതീപ്രവേശനം തടാന്‍ ലോക്സഭയില്‍ വിഷയം ഉന്നയിക്കുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ എന്‍കെ പ്രേമചന്ദ്രന്‍ അനുമതി തേടിയത്.

പതിനേഴാം ലോക്സഭയിലെ ആദ്യ ബില്ലവതരണമായിട്ടാണ് എന്‍കെ പ്രമേചന്ദ്രന്റെ ബില്ലിന് അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏതെല്ലാം ആചാരനുഷ്ഠാനങ്ങളാണോ നിനില്‍ക്കുന്നത് അത് തുടരണമെന്നാവശ്യപ്പെട്ടാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയിരിക്കുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്നായിരുന്നു സുപ്രീംകോടതി വിധി. ശബരിമലയില്‍ യുവതീപ്രവേശനം തടയാന്‍ ബില്ല് കൊണ്ടുവരുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.

teevandi enkile ennodu para