എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്കു കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

Jaihind News Bureau
Sunday, September 20, 2020

എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്കു കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നു നടന്ന പരിശോധനയിൽ ആണ് കൊവിഡ് ബാധ കണ്ടെത്തിയത്. ഇതേ തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കുവാനായി ഈ മാസം 12നാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. സമീപ ദിവസങ്ങളിൽ അദ്ദേഹവുമായി സഹകരിച്ചവർ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള മുൻകരുതൽ പാലിക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി അറിയിച്ചു.