കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന്‍റെ തേരോട്ടം. വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ മുകേഷാണ് മുന്നേറിയത്. എന്നാൽ അരമണിക്കൂർ പിന്നിട്ടതോടെ എന്‍.കെ. പ്രേമചന്ദ്രന്‍ ലീഡ് ഉയർത്തുകയായിരുന്നു. പടി പടിയായി പ്രേമചന്ദ്രന്‍റെ ലീഡ് ഉയർന്നു. വോട്ടെടുപ്പ് മുക്കാൽ മണിക്കൂർ പിന്നിട്ടപ്പോൾ ലീഡ് അയ്യായിരം പിന്നിട്ടു. നിലവില്‍ പ്രേമചന്ദ്രന്‍റെ ലീഡ് അമ്പതിനായിരം കടന്നു.
ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് പ്രേമചന്ദ്രൻ ജയിക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ എൻ.കെ. പ്രേമചന്ദ്രൻ വിജയിച്ചു. ഇത്തവണ അദ്ദേഹത്തിന്‍റെ ഹാട്രിക് വിജയത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ 1.48 ലക്ഷം വോട്ടിനാണ് വിജയിച്ചത്.