ഇ.അഹമ്മദ് പുരസ്കാരം എന്‍.കെ.പ്രേമചന്ദ്രന്

Jaihind Webdesk
Saturday, January 26, 2019

NK-Premachandran-E-Ahmed

മസ്കറ്റ് കെ.എം.സി.സി. ഏര്‍പ്പെടുത്തിയ പ്രഥമ ഇ.അഹമ്മദ് പുരസ്കാരം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.യ്ക്ക്. മുസ്ലീം ലീഗ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദിന്‍റെ സ്മരണാര്‍ത്ഥമാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

ഫെബ്രുവരി എട്ടിന് മസ്കറ്റില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. മികച്ച പാര്‍ലമെന്‍റേറിയന്‍ എന്ന നിലയ്ക്കും സഭയ്ക്ക് അകത്തും പുറത്തും പിന്നോക്ക ന്യൂനപക്ഷ വിഷയങ്ങളില്‍ സജീവമായ പ്രേമചന്ദ്രന്‍റെ ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാന്‍ രണ്ടത്താണി അറിയിച്ചു.