കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലും സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോടും മൗനം പാലിക്കുന്ന സാംസ്‌കാരിക നായകര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഴപ്പിണ്ടി സമര്‍പ്പണ സമരവും അതിനെ എതിര്‍ത്ത് രംഗത്തുവന്ന സാംസ്‌കാരിക പ്രവര്‍ത്തകരെയുമാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകരുടെ മൗനത്തിനെ അപലപിച്ചും യൂത്ത് കോണ്‍ഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും പ്രമുഖ സോപാന സംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാംസ്‌കാരിക നായകരുടെ നിലപാടില്ലായ്മയെ ഹരിഗോവിന്ദന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്.
നാണക്കേടാവുന്നു എനിക്കും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്നു പറയാന്‍….ശെരിക്കും നാണക്കേടാവുന്നു….തിരിച്ചുകൊടുക്കലൊക്കെ ആളാവാന്‍ ചെയ്യുന്ന കോമാളിത്തരമാകുമെന്നതിനാല്‍ മനസ്സുകൊണ്ട് അതുപേക്ഷിക്കുന്നു..പുരസ്കാരത്തിനും വേദികള്‍ക്കുമൊക്കെ ദാഹിച്ചു കിതച്ചു നടക്കുന്ന മറ്റേതെങ്കിലും പട്ടികള്‍ക്ക് എറിഞ്ഞു കൊടുക്കുന്നു…..അഭിമാനപൂര്‍വം അതൊരിടത്തും ഓര്‍ക്കാന്‍പോലും ഇഷ്ടമില്ലാതെ….കൊല്ലപ്പെട്ട യുവാക്കളുടെ അച്ഛനമ്മമാരുടെ കാലുകളില്‍ ആത്മപ്രണാമം – ഹരിഗോവിന്ദ് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:
യൂത്ത് കോണ്‍ഗ്രസുകാര്‍ അക്കാദമിയില്‍ പോയി കാണിച്ച പരിപാടിയെ ഞാന്‍ അതി ശക്തമായി എതിര്‍ക്കുന്നു…
നിലവില്‍ നട്ടെല്ലിന്‍റെ സ്ഥാനത്ത് വാഴപ്പിണ്ടിയുള്ള ”സാംസ്കാരിക നായ്ക്കള്‍ക്ക്” പിന്നെന്തിനാണ് വീണ്ടും വാഴപ്പിണ്ടിയുമായി അവര്‍ പോയത്??
കൊല നടന്നത് ഒറീസയിലോ ഉത്തര്‍പ്രദേശിലോ ഒന്നുമല്ലെന്ന് യൂത്തന്‍മാര്‍ ഓര്‍ക്കണമായിരുന്നു..
ഈ സമയത്തെല്ലാം നമുക്കൊരു എം.എന്‍.കാരശേരി മാത്രമേ ഉള്ളൂ എന്നു മറക്കരുത്…ബാക്കി ആണ്‍പെണ്‍ വ്യത്യാസമില്ലാത്ത ഊളകളെ സാംസ്കാരിക നായികാ നായകന്‍മാരെന്നു വിളിച്ചുകൊണ്ടിരിക്കുന്നവര്‍ ഇനിയെങ്കിലും തിരുത്തുക…കാരണം അവരുടെ അലമാരകളിലെ പല പ്രദര്‍ശിത പുരസ്കാരങ്ങളും ചോരപ്പണത്തിനൊപ്പം കിട്ടിയവയാണ്…..
നാണക്കേടാവുന്നു എനിക്കും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്നു പറയാന്‍….ശെരിക്കും നാണക്കേടാവുന്നു….തിരിച്ചുകൊടുക്കലൊക്കെ ആളാവാന്‍ ചെയ്യുന്ന കോമാളിത്തരമാകുമെന്നതിനാല്‍ മനസ്സുകൊണ്ട് അതുപേക്ഷിക്കുന്നു..പുരസ്കാരത്തിനും വേദികള്‍ക്കുമൊക്കെ ദാഹിച്ചു കിതച്ചു നടക്കുന്ന മറ്റേതെങ്കിലും പട്ടികള്‍ക്ക് എറിഞ്ഞു കൊടുക്കുന്നു…..അഭിമാനപൂര്‍വം അതൊരിടത്തും ഓര്‍ക്കാന്‍പോലും ഇഷ്ടമില്ലാതെ….കൊല്ലപ്പെട്ട യുവാക്കളുടെ അച്ഛനമ്മമാരുടെ കാലുകളില്‍ ആത്മപ്രണാമം…