നിയമസഭാ കയ്യാങ്കളിയില്‍ സർക്കാരിന് തിരിച്ചടി ; വിചാരണ കോടതി നടപടിക്ക് സ്റ്റേ ഇല്ല ; മന്ത്രിമാർ ഹാജരാകണം

Jaihind News Bureau
Tuesday, October 27, 2020

 

കൊച്ചി : നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വിചാരണ കോടതി നടപടിക്ക് സ്റ്റേ ഇല്ല. മന്ത്രിമാര്‍ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും നാളെ വിചാരണ കോടതിയില്‍ ഹാജരാകണം.