കള്ളപ്പണം വെളുപ്പിക്കാന്‍ നിയമങ്ങള്‍ ലംഘിച്ചത് 1,100 ഓളം കമ്പനികളെന്ന് നിർമല സീതാരാമന്‍

Jaihind Webdesk
Friday, July 12, 2019

Nirmala-Sitharaman

രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ നിയമങ്ങൾ ലംഘിച്ചത്1,100 ഓളം കമ്പനികളാണെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ബെന്നി ബെഹനാൻഎം.പി ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും വിവിധ കേസുകളിൽ അന്വേഷണത്തിലാണ്. നിലവിലുള്ള അന്വേഷണങ്ങളെ തടസപ്പെടുത്തിയേക്കാം എന്നതിനാലാണ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുവിവരങ്ങൾ പുറത്തുവിടാതിരിക്കുന്നത്.

അന്വേഷണം അവസാനിക്കുന്നതിന് മുമ്പ് കമ്പനികളുടെ ഉടമസ്ഥർ രാജ്യത്തുനിന്ന് രക്ഷപ്പെടുന്നത് തടയുന്നതിന് ഈ കമ്പനികൾക്കും ഉടമകൾക്കുമെതിരെ ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്‍റ് ലുക്കൌട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ടെന്നും ബെന്നി ബഹന്നാന്‍റെ ചോദ്യത്തിന് മറുപടിയായി മന്ത്രി നിർമല സീതാരാമൻ അറിയിച്ചു.