കുടിവെള്ളവും വൈദുതിയും ഇല്ലാതെ നിർഭയ ഷെൽട്ടർ ഹോമിൽ

Jaihind Webdesk
Saturday, March 16, 2019

തിരുവനന്തപുരത്ത് സ്ത്രീ സുരക്ഷയ്ക്കായി തുടങ്ങിയ നിർഭയ ഷെൽട്ടർ ഹോമിൽ കുടിവെള്ളവും വൈദുതിയും നിലച്ചിട്ട് ദിവസങ്ങൾ പിന്നിടുന്നു. കോടികൾ മുടക്കുന്ന സംസ്ഥാന സർക്കാർ ഈ ദുരവസ്ഥ കണ്ടില്ലെന്നു നടിക്കരുത്

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചു സംസ്ഥാന സർക്കാർ വാ തോരാതെ സംസാരിക്കുമ്പോൾ തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന നിർഭയ ഷെൽട്ടർ ഹോമിൽ ആഴ്ചകളായി വെള്ളവും വൈധ്യുതിയും നിലച്ചിട്ട്. ദിവസങ്ങളായി ഫോൺ കണക്ഷനുമില്ല. കൃത്യമായി ശമ്പളം പോലും ഇല്ലാതെ ഇവർ ഇവിടെ പണിയെടുക്കുമ്പോള്‍ സർക്കാർ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. സർക്കാർ കോടികൾ മുടക്കി 1000 ദിനാഘോഷങ്ങൾ പൂർത്തിയാക്കുമ്പോഴാണ് ഇവിടെ ഇങ്ങനെ ഒരു ദുരവസഥ. കൗൺസിലിങ് മാത്രം നൽകി വരുന്നവരെ പറഞ്ഞു വിടുന്ന അവസ്ഥയാണിപ്പോള്‍.