നിർഭയ കേസ്: വധശിക്ഷയ്ക്കെതിരെ പ്രതികള്‍ രാജ്യാന്തര നീതിന്യായക്കോടതിയെ സമീപിച്ചു

Jaihind News Bureau
Monday, March 16, 2020

ന്യൂഡൽഹി: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിർഭയ കേസിലെ പ്രതികൾ രാജ്യാന്തര നീതിന്യായക്കോടതിയെ സമീപിച്ചു. പ്രതികളായ അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ്മ എന്നിവരാണ് ഹർജി നൽകിയത്. പ്രതികളിലൊരാളായ മുകേഷ് സിങ് വീണ്ടും തിരുത്തൽ ഹർജി നൽകാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു.