കണ്ണൂരില്‍ രണ്ടു പേർക്ക് നിപ രോഗലക്ഷണങ്ങള്‍; പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

 

കണ്ണൂർ: കണ്ണൂരിൽ രണ്ടു പേർക്ക് നിപ രോഗ ലക്ഷണങ്ങൾ. മാലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മട്ടന്നൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്. പഴങ്ങള്‍ വില്‍ക്കുന്ന കടയിലെ തൊഴിലാളികളാണ് ഇരുവരും.

Comments (0)
Add Comment