എൻ.ഐ.ഒ.എസ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

Jaihind Webdesk
Saturday, June 5, 2021

ന്യൂഡൽഹി : കൊവിഡ് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എൻ.ഐ.ഒ.എസ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ്) പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. ജൂണിൽ നടത്താനിരുന്ന തിയറി, പ്രാക്ടിക്കൽ പരീക്ഷകളാണ് റദ്ദാക്കിയത്.

മൂല്യനിർണയത്തിനായി പ്രത്യേക മാനദണ്ഡം തയാറാക്കുമെന്ന് എൻ.ഐ.ഒ.എസ്. പ്രസ്താവനയിൽ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷയും എൻ.ഐ.ഒ.എസ് മാറ്റിവെച്ചിരുന്നു.