കൊച്ചി : മലയാളം വാർത്ത ചാനലായ റിപ്പോർട്ടർ ടി വിയുടെ സി ഇ ഒ ആയ എം വി നികേഷ് കുമാറും ഭാര്യ റാണി വർഗീസും ഉടമസ്ഥരായി എറണാകുളം കേന്ദ്രമാക്കി മീഡിയ പാർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന പി ആർ കമ്പനി ഈ കഴിഞ്ഞ ജൂലൈ 7 ന് എറണാകുളത് രെജിസ്റ്റർ ചെയ്തു.
ഒരു ലക്ഷം മുതൽ മുടക്കിൽ ആരംഭിച്ച ഈ കമ്പനിയുടെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഇതുവരെയും ഉടമസ്ഥർ വെളിപ്പെടുത്തിയിട്ടില്ല എന്നത് ഈ രംഗത്ത് പ്രവർത്തിക്കുന്നരിൽ ആശ്ചര്യം ഉളവാക്കുന്നു. ചെറുതും വലുതുമായ ഒട്ടനേകം പി ആർ കമ്പനികൾ കേരളത്തിൽ പ്രത്യേകിച്ച് കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്. മാർക്കറ്റിൽ ഇപ്പോൾ തന്നെ വലിയ തോതിൽ ഇ രംഗത്ത് മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ എങ്ങനെ യാണ് രഹസ്യമായി ഇതുപോലൊരു പി ആർ സ്ഥാപനത്തിന് ഉപഭോക്താക്കളെ ലഭിക്കുക എന്നത് എല്ലാവരുടെ മുന്നിലും ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നു. അതേസമയം തന്നെ നിരന്തരമായി താൻ സി ഇ ഒ ആയിരിക്കുന്ന റിപ്പോർട്ടർ ചാനലിൽ പിണറായി വിജയൻ സർക്കാരിന് അനുകൂലമായി വാർത്തകൾ കൊടുക്കുന്നതിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനു വേണ്ടിയാണ് ഈ പി ആർ കമ്പനി തട്ടികൂട്ടിയത് എന്നാണ് ഈ മേഖലയിലെ വിദഗ്‌ദ്ധർ അഭിപ്രായപെടുന്നത്.
ഒന്നാം പിണറായി സർക്കാർ പി ആർ കമ്പനികളെ വെച്ച് നടത്തിയ മാർക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമാണ് പല കാര്യങ്ങളും കോവിഡ് പ്രതിരോധം അടക്കം വൻ വിജയമായെന്ന വാർത്തകൾ സൃഷ്ട്ടിക്കാനായത് എന്ന ആരോപണം നിലനിൽക്കെയാണ് സി പി എം നോട് അടുത്ത് നിൽക്കുന്ന നികേഷ്‌കുമാർ പി ആർ കമ്പനി ആരംഭിക്കുന്നത്.
റിപ്പോർട്ടർ ചാനൽ മലയാളത്തിലെ മറ്റ് ചാനലുകളെ അപേക്ഷിച്ച് വലിയ തോതിൽ നഷ്ടത്തിൽ ആണെന്നും ചാനൽ തുടർന്ന് കൊണ്ടുപോകുന്നതിനു പാർട്ടി ഫണ്ട് ആണ് ലഭിച്ചിരിക്കുന്നത് എന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ്സിനെതിരെ ഒട്ടേറെ വ്യാജ വാർത്തകൾ സൃഷ്ടിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ റിപ്പോർട്ടർ ചാനലിനെതിരെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.