എന്‍ ഐ എ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്ന കാലം വിദൂരമല്ല : രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, September 1, 2020

തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്ന കാലം വിദൂരമല്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും നാണം കെട്ട അവസ്ഥ ഏതെങ്കിലും ഒരു സംസ്ഥാനത്തുണ്ടാകുമോ. സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്ക് കൂട്ട് നില്‍ക്കുന്ന, അവര്‍ക്ക് സഹായം ചെയ്ത് കൊടുക്കുന്ന ഒരു ഭരണകൂടമാണ് സംസ്ഥാനത്തുള്ളത്്. ഇത്രയും നാള്‍ ന്യായയവും ചട്ടവുമൊക്കെ പറഞ്ഞ് കൊണ്ടിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എന്‍ ഐ എ കടന്ന് വരാന്‍ പോവുകയാണ്. ഇത് സംസ്ഥാനത്തിനാകെ നാണക്കേടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

teevandi enkile ennodu para