സ്വർണ്ണക്കള്ളക്കടത്ത് : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു | LIVE

Jaihind News Bureau
Thursday, July 23, 2020

 

തിരുവനന്തപുരം : സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍.ഐ.എ സംഘം ചോദ്യം ചെയ്യുന്നു. പേരൂർക്കട പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ ശിവശങ്കറിനെ ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയത്. പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് ചോദിച്ചറിയും. ശിവശങ്കറിനെതിരെ കേസിലെ ഒന്നാം പ്രതി സരിത് മൊഴി നല്‍കിയിരുന്നു. നേരത്തെ കസ്റ്റംസ് ശിവശങ്കറിനെ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

https://www.facebook.com/JaihindNewsChannel/videos/323376252398989