സ്വർണ്ണക്കടത്ത് അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുന്നു; യാത്രയ്ക്ക് അനുമതി തേടി എന്‍ഐഎ

Jaihind News Bureau
Tuesday, August 4, 2020

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുന്നു. അന്വേഷണത്തിനായി എൻ.ഐ.എ ഉദ്യോഗസ്ഥർ ദുബായിലേക്ക് പോകും. യാത്രക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി തേടി. വിദേശത്ത് നിന്നും സ്വർണ്ണക്കടത്തിന് സഹായം ലഭിച്ചിരുന്നു എന്ന നിർണ്ണായക മൊഴികൾ പിടിയിലായ പ്രതികൾ എൻ.ഐ.എക്ക് നൽകിയിരുന്നു.