സി ആപ്റ്റിൽ വീണ്ടും എൻഐഎ പരിശോധന ; ഖുര്‍ആന്‍ കൊണ്ടുപോയ വാഹനത്തിന്‍റെ യാത്രാ രേഖകള്‍ ശേഖരിക്കുന്നു

Jaihind News Bureau
Wednesday, September 23, 2020

 

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ സി ആപ്റ്റിൽ വീണ്ടും എൻഐഎ പരിശോധന. ഖുര്‍ആന്‍ കൊണ്ടുപോയ വാഹനത്തിന്‍റെ യാത്രാ രേഖകള്‍ സംഘം ശേഖരിക്കുന്നു. വാഹനത്തിന്‍റെ ജിപിഎസ് സംവിധാനവും പരിശോധിക്കും. രണ്ടാം തവണയാണ് എൻഐഎ സംഘം സി ആപ്റ്റിലെത്തുന്നത്.

നേരത്തെ സ്റ്റോർ വിഭാഗത്തിലെ ജീവനക്കാരെയും മതഗ്രന്ഥം കൊണ്ടുപോയ വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തിരുന്നു. മന്ത്രി കെ. ടി ജലീലിന്‍റെ നി‍ർദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സി ആപ്റ്റിൽ എത്തിച്ച 32 പാക്കറ്റ് മതഗ്രസ്ഥങ്ങൾ സ്ഥാപനത്തിലെ വാഹനത്തിലാണ് പല സ്ഥലങ്ങളിലെത്തിച്ചത്. നേരത്തെ കസ്റ്റംസും പരിശോധന നടത്തിയിരുന്നു.