സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യമില്ല; ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

Jaihind News Bureau
Monday, August 10, 2020

 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് ജാമ്യമില്ല. ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി.  സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. യുഎപിഎ കുറ്റമെന്നതിനും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും എന്‍ഐഎ കോടതിയില്‍. കാർഗോ വിട്ടുകിട്ടാൻ സ്വപ്ന ഇടപെട്ടതിനും തെളിവുണ്ട്. കേസ് ഡയറിയും മറ്റ് തെളിവുകളും പരിശോധിച്ചാണ് തീരുമാനം.