കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് നാളെ കണ്ണൂരിൽ തുടക്കം

കേരള എൻജി ഒ അസോസിയേഷൻ നാൽപ്പത്തിയഞ്ചാം സംസ്ഥാന സമ്മേളനം നാളെ കണ്ണൂരിൽ ആരംഭിക്കും. 25, 26, 27 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. സമ്മേളനത്തിന്‍റെ ഭാഗമായി നാളെ നടക്കുന്ന പൊതുസമ്മേളനം കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

കേരള എൻജിഒ അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനത്തിന് കണ്ണുർ നഗരം ഒരുങ്ങി കഴിഞ്ഞു. എങ്ങും മൂവർണ്ണ കൊടിയും, മൂവർണ തോരണങ്ങൾ കൊണ്ടും നഗരത്തിൽ സമ്മേളനത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ വൈകുന്നേരം  മൂന്ന് മണിക്ക് എൻജിഒ അസോസിയേഷൻ പ്രവർത്തകരുടെ പ്രകടനത്തോടെ സമ്മേളനത്തിന് തുടക്കമാവും. തുടർന്ന്  സ്റ്റേഡിയം കോർണറിൽ  നടക്കുന്ന പൊതു സമ്മേളനം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ  ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയർമാൻ സതീശൻ പാച്ചേനി പറഞ്ഞു.

രാജ് മോഹൻ ഉണ്ണിത്താൻ എംപി മുഖ്യ പ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ  സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാർ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. ശനിയാഴ്ച  രാവിലെ 10 മണിക്ക്  സാധു കല്യാണമണ്ഡപത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12 മണിക്ക്  തകർന്നടിയുന്ന ഇന്ത്യൻ സാമ്പത്തിക രംഗം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടരക്ക് വനിതാ സമ്മേളനം രമ്യാ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 3.30ക്ക് അഭിപ്രായ/സംഘടനാ സ്വാതന്ത്ര്യ നിഷേധം എങ്ങനെ നേരിടാം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ വി ഡി സതീശൻ എം എൽ എ ഉദ്ഘാടനം ചെയ്യും.  ഞായറാഴ്ച നടക്കുന്ന  പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.  ഉച്ചയ്ക്ക് ശേഷം നടക്കുന്ന ട്രേഡ് യൂണിയൻ സുഹൃദ് സമ്മേളനം ഐഎൻ ടി യു സി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.  വാർത്താ സമ്മേളനത്തിൽ എൻജി ഒ അസോസിയേഷൻ  സംസ്ഥാന ഭാരവാഹികളായ ചവറ ജയകുമാർ, കെ എ മാത്യു, പി ഉണ്ണികൃഷ്ണൻ, കെ കെ രാജേഷ് ഖന്ന എന്നിവരും പങ്കെടുത്തു.

Ramesh Chennithalasatheesan pachenimullappally ramachandranNGO Association
Comments (0)
Add Comment