നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. നെയ്യാറ്റിന്‍കര മൂന്ന് കല്ലുമൂട്ടിലാണ് അപകടം നടന്നത്. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയിലും നിംസ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. എതിര് ദിശയില്‍ സഞ്ചരിച്ച ബസുകളാണ് അപകടത്തില്‍ പെട്ടത്. രണ്ട് ബസുകളിലെയും ഡ്രൈവര്‍മാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്ക് സാരമുള്ളതാണെന്നാണ് വിവരം. ബസുകളുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.