യുഎപിഎ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയെ സമീപിച്ചു. ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്ത, എച്ച്.ആര്‍.മേധാവി അമിത് ചക്രവര്‍ത്തി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഇരുവരുടെയും ആവശ്യം നേരത്തെ ഡല്‍ഹി ഹൈക്കോടതി നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരമോന്നത കോടതിയെ ന്യൂസ് ക്ലിക്ക് സമീപിച്ചത്. ചൈനീസ് അനുകൂല പ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തത്.