Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'സമരപോരാട്ടങ്ങളിലെ മുന്‍നിര പോരാളി'; മുഹമ്മദാലിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി എ.കെ ആന്‍റണി

'സമരപോരാട്ടങ്ങളിലെ മുന്‍നിര പോരാളി'; മുഹമ്മദാലിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി എ.കെ ആന്‍റണി
  കോണ്‍ഗ്രസ് നേതാവും മുന്‍ ആലുവ എംഎല്‍എയുമായിരുന്ന കെ മുഹമ്മദാലിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി. എറണാകുളം ജില്ലയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിർണായക പങ്ക് വഹിച്ച ആണായിരുന്നു മുഹമ്മദാലി. സമരപോരാട്ടങ്ങളിലെ മുന്‍നിര പോരാളിയായിരുന്നു. ദീര്‍ഘകാലം തന്‍റെ സഹപ്രവര്‍ത്തകനും സ്നേഹിതനുമായിരുന്ന മുഹമ്മദാലിയുടെ വിയോഗത്തില്‍ ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും എ.കെ ആന്‍റണി പറഞ്ഞു. "ആദ്യകാലങ്ങളില്‍ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ അഹോരാത്രം പണിയെടുത്ത നേതാക്കന്മാരുടെ മുൻപന്തിയിലാണ് മുഹമ്മദാലിയുടെ സ്ഥാനം. എറണാകുളം ജില്ലയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കാൻ മുഹമ്മദാലി ചെയ്ത സേവനങ്ങൾ ആർക്കും വിസ്മരിക്കാനാവില്ല. എല്ലാ സമരപോരാട്ടങ്ങളിലും മുഹമ്മദാലി മുൻനിരപ്പോരാളിയായിരുന്നു. ആറ് തവണ എംഎൽഎ ആകുക എന്നത് നിസാരമല്ല. എംഎൽഎ എന്ന നിലയിൽ ആലുവയുടെ വികസനമായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. ആലുവയെ അതിവേഗം വികസിക്കുന്ന ഒരു പ്രദേശമാക്കിമാറ്റാൻ അഹോരാത്രം അധ്വാനിച്ച ആളാണ് അദ്ദേഹം. മുഹമ്മദാലിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു" - എ.കെ ആന്‍റണി പ്രതികരിച്ചു.

Related articles

See all
Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Popular News

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അറസ്റ്റ് ജനാധിപത്യവിരുദ്ധം; പ്രക്ഷോഭം തുടരും:...

Popular News

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും അ...

Popular News

ആര്‍ത്തവദിനങ്ങളിലെ യാത്രാദുരിതത്തിന് വിട: കെ.എസ്.ആര്‍.ടി.സിയുടെ മാതൃകാപരമായ മുന്നേറ്റം; 'W...

Save your stories

Sign in