യുഎഇയില്‍ മലയാളികള്‍ക്ക് ഇനി നാലായിരം ദിര്‍ഹം ശമ്പളമുണ്ടെങ്കില്‍ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാം; കുടുംബ വീസയ്ക്കുളള പഴയ നിബന്ധകള്‍ പൊളിച്ചെഴുതി

ദുബായ് : യുഎഇയില്‍ ഇനി മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ശമ്പള പരിധി നാലായിരം ദിര്‍ഹമാക്കി കുറച്ചു. ഇതനുസരിച്ച്, മൂവായിരം ദിര്‍ഹം ശമ്പളമോ, അത് അല്ലെങ്കില്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന താമസ സൗകര്യവുമുളള മൂവായിരം ദിര്‍ഹം ശമ്പളമുള്ള വിദേശികള്‍ക്ക് ഇനി കുടുംബത്തെ യുഎഇയില്‍ സ്ഥിരമായി താമസിപ്പിക്കാം. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ കുടുംബവുമായുള്ള താമസം, യുഎഇയില്‍ കൂടുതല്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പുതിയ മാറ്റം.

നിലവില്‍ അയ്യായ്യിരം ദിര്‍ഹവും അതില്‍ കൂടുതലും ശമ്പളമുള്ള വിദേശികളായ തൊഴിലാളികള്‍ക്കാണ് , കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അനുമതിയുള്ളത്. ഈ പഴയ സമ്പ്രദായമാണ് യുഎഇ ഗവര്‍മെന്റ് പൊളിച്ചെഴുതിയത്. അതിനാല്‍ , ഇനി ഭാര്യയും മക്കളും സഹിതമുള്ള കുടുംബത്തെ, യുഎഇയില്‍ സ്വന്തം വീസയില്‍ താമസിപ്പിക്കാന്‍ സാധാരണക്കാരനും നിയമം അനുവദിക്കും. വീസയിലെ പ്രഫഷണോ , വലിയ വരുമാനമോ, പഴയ പോലുള്ള മറ്റു നിബന്ധനകളോ ഒന്നും ആവശ്യമില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി. വിദേശികള്‍ക്ക് അനുകൂലമായി അടുത്തക്കാലത്ത് യുഎഇയില്‍ നടപ്പാക്കി വരുന്ന പുതിയ വീസ ഇളവുകളിലെ, ഏറ്റവും സുപ്രധാന തീരുമാനമാണിത്.

ഭര്‍ത്താവിനും ഭാര്യയ്ക്കും പുറമേ 18 വയസ്സിന് താഴെയുള്ള കുട്ടിയ്ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കോ ഇത്തരത്തില്‍ യുഎഇയില്‍ താമസിക്കാം. വിദേശ തൊഴിലാളികള്‍ക്ക്, അവരുടെ കുടുംബങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുളള പ്രമേയത്തിലെ ഈ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള തീരുമാനം, യുഎഇ മന്ത്രിസഭ നേരത്തെ സ്വീകരിച്ചിരുന്നു. ഇതനുസരിച്ച്, വിദേശ തൊഴിലാളികളുടെ കുടുംബ സ്ഥിരത, സാമൂഹിക ഐക്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പ്രൊഫഷണല്‍, വ്യക്തിജീവിതം തമ്മിലുള്ള ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഇതിലൂടെ ഗവര്‍മെന്റ് ലക്ഷ്യമിടുന്നു. അതേസമയം, മാറിയ പുതിയ തൊഴില്‍ അന്തരീക്ഷത്തില്‍, ശമ്പള പരിധി കുറച്ചാലും കുടുംബങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാനാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

Visagulfuae visa
Comments (1)
Add Comment