എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി മുടക്കിയാല്‍ യുഎഇയില്‍ പിഴ അര ലക്ഷം രൂപ

ദുബായ് : യുഎഇയില്‍ ഇനി എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി മുടക്കിയാല്‍, പിഴ അര ലക്ഷം രൂപയാണെന്ന് ഗവര്‍മെന്റ് അറിയിച്ചു. പുതിയ നിയമം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. മൂവായിരം യുഎഇ ദിര്‍ഹമാണ് പിഴയായി നല്‍കേണ്ട സംഖ്യ. ഇതോടൊപ്പം, വാഹനം മുപ്പത് ദിവസത്തേയ്ക്ക് പൊലീസ് കണ്ടുകെട്ടും. കൂടാതെ, ആറ് ബ്ളാക്ക് പോയിന്റ് പിഴയായി ലൈസന്‍സില്‍ ഈടാക്കുമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Comments (0)
Add Comment