യുഎഇയില്‍ ഇനി ത്രീ ഡി ഇഫക്ട് സീബ്രാ റോഡ് ക്രോസിങ് ; ലക്ഷ്യം വാഹനാപകടം കുറയ്ക്കുക

ദുബായ് : യുഎഇയില്‍ ഇനി ത്രീ ഡി ഇഫക്ട് ഉള്ള, സീബ്രാ റോഡ് ക്രോസിങ് സംവിധാനം വ്യാപകമാക്കുന്നു. വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനും, അപകടങ്ങള്‍ തടയുന്നതിനും ഇത് ഏറെ ഗുണം ചെയ്യുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഇത്തരത്തില്‍ ത്രീ ഡി ചിത്രം കാണുമ്പോള്‍, ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്താനും, ശ്രദ്ധയോടെ നോക്കാനും പ്രേരിപ്പിക്കുന്നു.

യുഎഇയിലെ വടക്കന്‍ നഗരമായ റാസല്‍ ഖൈമയിലെ പോലീസ് സേന, നഗരത്തില്‍ ഇത്തരത്തിലുള്ള കൂടുതല്‍ 3 ഡി സീബ്ര ക്രോസിങ്ങുകള്‍ പെയിന്റ് ചെയ്ത് തുടങ്ങി. ഇതിന്റെ ചെലവും വളരെ കുറവാണ്. ലണ്ടനിലും ഇന്ത്യയിലുമായി വിവിധ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഈ നൂതന കാല്‍നട പാത , ട്രാഫിക് മന്ദഗതിയില്‍ ആക്കുമെന്നും വേഗത മൂലമുള്ള അപകടങ്ങള്‍ തടയുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, കാല്‍നടയാത്രക്കാര്‍ക്ക് റോഡിന് കുറുകെ ഫ്‌ലോട്ടിംഗ് ബ്ലോക്കുകളില്‍ നടക്കുന്നത് പോലെയാണ് ഇത് തോന്നിപ്പിക്കുക.

UAEuae traffic
Comments (0)
Add Comment