പുതിയ പാര്‍ട്ടി രൂപീകരിക്കും ; യുഡിഎഫിൽ ഘടകകക്ഷിയായി നിൽക്കും : മാണി.സി.കാപ്പന്‍

Jaihind News Bureau
Sunday, February 14, 2021

 

കോട്ടയം : പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മാണി.സി.കാപ്പന്‍. പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ ഘടകകക്ഷിയായി നിൽക്കും. ദേശീയ നേതൃത്വം ഇടതുമുന്നണിക്കൊപ്പമാണ്. കൂടെയുള്ളവരുടെ യോഗം നാളെ പാലായില്‍ ചേരും.  സര്‍ക്കാര്‍ നല്‍കിയ കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളും രാജിവയ്ക്കും. 11 സംസ്ഥാന ഭാരവാഹികൾ തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതിൽ എന്ത് ധാർമികതയെന്നും   റോഷി അഗസ്റ്റിനും എൻ.ജയരാജും തോമസ് ചാഴികാടനും  എന്തുകൊണ്ട് രാജിവെച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. മന്ത്രി എം.എം. മണിയുടെ വിമര്‍ശനങ്ങളെയും  മാണി സി കാപ്പന്‍ പരിഹസിച്ചു. മണി വാ പോയ കോടാലിയാണ്. വണ്‍, ടു, ത്രീ എന്ന് പരിഹാസം. ജനങ്ങളുടെ കോടതിയിൽ ജോസ് കെ മാണിക്ക് മറുപടി ലഭിക്കുമെന്നും കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.