കെ.പി.സി.സിക്ക് ഇത് അനര്‍ഘനിമിഷം ; ഭാരവാഹികള്‍ പുതുതലമുറയില്‍പ്പെട്ടവർ : രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, September 29, 2020

 

തിരുവനന്തപുരം: കെ.പി.സി.സിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത് അനര്‍ഘനിമിഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുതലമുറയില്‍പ്പെട്ടവരാണ് കൂടുതൽ ഭാരവാഹികളും.  അവരവരുടെ മേഖലകളില്‍ സാമര്‍ത്ഥ്യം തെളിയിച്ചർ. നിയമസഭാ തെരെഞ്ഞെടുപ്പില്‍ കേരളം തിരിച്ചു പിടിക്കേണ്ടത് അനിവാര്യം. പുനഃസംഘടന സമയമെടുത്ത് പൂർത്തിയാക്കുന്ന പ്രക്രിയയാണ്. കഴിവുള്ള നേതാക്കന്മാരുടെ ശൃംഖലയാണ് പാർട്ടിയിലുള്ളത്. പാർട്ടിയും യു.ഡി.എഫും ഒറ്റക്കെട്ടായി നിൽക്കണം. ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിന്‍റെ മറവില്‍ സര്‍ക്കാര്‍നടത്തുന്ന കൊള്ള തുറന്നുകാട്ടാന്‍ യു.ഡി.എഫിന് കഴിഞ്ഞു. പ്രത്യക്ഷ സമരം നിര്‍ത്താന്‍ തീരുമാനിച്ചത് സംസ്ഥാനത്തെ സാഹചര്യം മുന്‍ നിര്‍ത്തിയാണ്. എല്‍.ഡി.എഫ് സമരം വിവരക്കേട്. ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ സമരം ചെയ്യുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അഴിമതിക്കെതിരായ പോരാട്ടം യു.ഡി എഫ് തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.