പുതിയ ഭാരവാഹികളില്‍ വലിയ പ്രതീക്ഷ ; പ്രവർത്തന മികവും നേതൃത്വവും പ്രയോജനപ്പെടുത്തി മുന്നോട്ടുപോകണം: ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, September 29, 2020

 

തിരുവനന്തപുരം: പുതിയ ഭാരവാഹികളില്‍ വലിയ പ്രതീക്ഷയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രവർത്തന മികവും നേതൃത്വവും പാർട്ടിക്ക് കൂടുതൽ പ്രയോജനപ്പെടുത്തി  മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസ് ശക്തമായി പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിത്. കഴിവുള്ളവര്‍ക്ക് ഇനിയും അവസരമുണ്ട്. തെരെഞ്ഞെടുപ്പുകള്‍ വെല്ലുവിളിയായി കണ്ട് പ്രവര്‍ത്തിക്കണം. ജനതാൽപര്യങ്ങളെ ചവിട്ടി മെതിക്കുന്ന സർക്കാരിനും മുന്നണിക്കും തെരെഞ്ഞെടുപ്പിലൂടെ മറുപടി നൽകണം. രാജ്യത്തിന്‍റെ അഭിമാനമായ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാർ ഫെഡറലിസവും ഭരണഘടനയും തകർക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.