കര്‍ണാടകയില്‍ ജനങ്ങളെ വഞ്ചിച്ച് ബി.ജെ.പിയിലേക്ക് പോയ മുന്‍ എം.എല്‍.എയ്ക്ക് 10 കോടിയുടെ ആഡംബര കാര്‍

Jaihind Webdesk
Saturday, August 17, 2019

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബി.ജെ.പിയിലേക്ക് പോയ എം.എല്‍.എയ്ക്ക് 10 കോടിയുടെ റോള്‍സ് കാര്‍. മുന്‍ എം.എല്‍.എ നാഗരാജാണ് തന്റെ അത്യാഡംബര കാറില്‍ ഇപ്പോള്‍ നഗരം ചുറ്റുന്നത്. ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും വില കൂടിയ റോള്‍സ് റോയ്‌സിന്റെ കാറാണ് ഫാന്റം. 10 കോടിക്ക് മുകളിലാണ് ഇതിന്റെ വില. നാഗരാജ് റോള്‍സ് റോയ്‌സ് കാറിന് സമീപം നല്‍കുന്ന ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പുതിയ കാറില്‍ നാഗരാജ് ആദ്യം കാണാനെത്തിയത് മുഖ്യമന്ത്രി യെദ്യൂരപ്പയെയാണ് എന്നും വാര്‍ത്തകളുണ്ട്.