കൊറോണ വൈറസിന് പുതിയ വകഭേദം ; ‘സി 1.2’ അതിവേഗം പകരുന്നതെന്ന് കണ്ടെത്തൽ

Jaihind Webdesk
Monday, August 30, 2021

തിരുവനന്തപുരം : കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം സി 1.2 അതിവേഗത്തിൽ പകരുന്നതാണെന്നു കണ്ടെത്തൽ. വാക്സിന്റെ സംരക്ഷണം പുതിയ വകഭേദത്തിൽ‌ ലഭിക്കില്ലെന്നും റിപ്പോർട്ട്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും വൈറസിന്‍റെ വകഭേദം കണ്ടെത്തിയിട്ടുണ്ട്.  ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ഓഗസ്റ്റ് 13 വരെ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.