ആന്ധ്രാപ്രദേശിന് പുതിയ ഹൈക്കോടതി

webdesk
Wednesday, December 26, 2018

Andhra-Pradesh-HC

ആന്ധ്ര പ്രദേശിന് പുതിയ ഹൈക്കോടതി രൂപീകരിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനം ഇറക്കി. ജനുവരി 1 മുതൽ ആന്ധ്രയിൽ പുതിയ ഹൈക്കോടതി പ്രവർത്തിക്കും. ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് അമരാവതിയിൽ ആയിരിക്കും.

ജസ്റ്റിസ് രമേശ് രംഗനാഥൻ ആന്ധ്രാ പ്രദേശ് ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ് ആകും. രമേശ് രംഗനാഥൻ നിലവിൽ ഉത്തരാഖണ്ഡ് ഹൈക്കോടതിചീഫ് ജസ്റ്റിസ് ആണ്. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു ഉൾപ്പടെ 16 ജഡ്ജിമാരെയും ആന്ധ്ര പ്രദേശ് ഹൈക്കോടതിയിലേക്ക് നിയമിച്ച് രാഷ്‌ട്രപതി ഉത്തരവിറക്കിയിട്ടുണ്ട്.[yop_poll id=2]