കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്തിന് കുറവില്ലാതെ മോദി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രകൾക്കായി പ്രത്യേക വിമാനമെത്തുന്നതായി റിപ്പോർട്ട്. അടുത്ത വർഷത്തോടെ വിമാന നിർമാണ കമ്പനിയായ ബോയിങ് വിമാനം വ്യോമസേനക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ എയർ ഇന്ത്യ ചാർട്ട് ചെയ്യുന്ന വിമാനങ്ങളിലാണ് പ്രധാനമന്ത്രി യാത്ര ചെയ്യുന്നത്. ഇതിന് പകരമായാണ് വ്യോമസേന പുതിയ വിമാനം വാങ്ങുന്നത്.
ബോയിങ് 777-300 ഇ.ആർ വിമാനമാണ് മിസൈൽ പ്രതിരോധ സംവിധാനമുൾപ്പടെയുള്ള കൂട്ടിച്ചേർക്കലോടെ കമ്പനി പ്രധാനമന്ത്രിക്കായി നിർമിക്കുന്നത്. 2020 ജൂണോടെ വിമാനം എയർഫോഴ്സിന് കൈമാറും. ശത്രുക്കളുടെ റഡാർ കണ്ണുകളെ പോലും കബളിപ്പിക്കാൻ കഴിവുള്ളതാണ് ബോയിങ് 777 വിമാനം.
എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ നീക്കങ്ങളുമായി മോദി സർക്കാർ മുന്നോട്ട് പോകുന്നതിനിടെ പുതിയ വിമാനം വാങ്ങാനുള്ള നീക്കം ശക്തമായ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്.
https://youtu.be/PfpdRi40xPE