വര്‍ണ വിവേചനത്തിനെതിരെ പോരാടിയ നേതാവ്; നെല്‍സണ്‍ മണ്ടേലയ്ക്ക് 106ആം ജന്മവാര്‍ഷികം

 

വര്‍ണ വിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവ് നെല്‍സണ്‍ മണ്ടേലയ്ക്ക് 106ആം ജന്മവാര്‍ഷികം. മനുഷ്യാവകാശങ്ങളുടെ മഹാരാജാവും പ്രത്യാശയുടെ പ്രതീകവുമായ നെല്‍സണ്‍ മണ്ടേലയുടെ ജീവിതത്തെയും പൈതൃകത്തെയും ആദരിക്കാന്‍ ഇന്ന് ലോകം ഒത്തുചേരുന്നു.

നീതി പൂര്‍വ്വമായ ദക്ഷിണാഫ്രിക്കയ്ക്കായുള്ള നെല്‍സണ്‍ മണ്ടേലയുടെ പരിശ്രമത്തെ ഇന്നും ബഹുമാനിക്കുകയാണ് ലോകം. ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉള്‍പ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ടേല 1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റായിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രവേശനം.

പോരാട്ടത്തില്‍ 27 വര്‍ഷത്തോളം ജയില്‍ വാസവും അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. ദക്ഷിണാഫ്രിക്കയുടെ ചരിത്രം എഴുതപ്പെടുമ്പോള്‍ അതില്‍ ഒഴിവാക്കാനാവാത്ത ഒരു വ്യക്തിത്വമാണ് ഗാന്ധിയുടേതെന്ന് മണ്ടേല അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോംഗ് വാക്ക് ടു ഫ്രീഡം എന്നത് അദ്ദേഹത്തിന്‍റെ ആത്മകഥയാണ്. 2013 ഡിസംബര്‍ 5ന് 95ആം വയസ്സിലായിരുന്നു ഈ ലോകത്തോട് അദ്ദേഹം വിടവാങ്ങിയത്.

Comments (0)
Add Comment