നീറ്റ്, ജെഇഇ: വിദ്യാർത്ഥികളുടെ ആശങ്കകൾ കേൾക്കണം; കേന്ദ്രത്തോട് രാഹുൽ ഗാന്ധി

Jaihind News Bureau
Sunday, August 23, 2020

 

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകളിൽ വിദ്യാർത്ഥികളുടെ ആശങ്കകൾ കേന്ദ്ര സർക്കാർ കേൾക്കണം എന്ന് രാഹുൽ ഗാന്ധി. കൊവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നിരവധി ആശങ്കകൾ ഉണ്ട്. ഇത് പരിഹരിച്ചു വേണം പരീക്ഷയുമായി മുന്നോട്ട് പോകാനെന്നും രാഹുൽ ഗാന്ധി ട്വിറ്റിൽ കുറിച്ചു. ജെ.ഇ.ഇ(മെയിന്‍) പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറുവരെ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13നും നടത്തും.