നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ കെഎസ്‌യു മാർച്ചിനു നേരെ പോലീസ് അതിക്രമം

 

തിരുവനന്തപുരം: കെഎസ്‌യു നടത്തിയ മാർച്ചിനു നേരെ പോലീസ് അതിക്രമം. നീറ്റ് പരീക്ഷ ക്രമക്കേടിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജനറൽ പോസ്റ്റ്‌ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ പല കുറി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. മത്സര പരീക്ഷകളുടെ വിശ്വസനീയത നഷ്ടപ്പെടുത്തിയ എന്‍ടിഎ ഡയറക്ടർ ജനറലിനെ സർക്കാർ പുറത്താക്കണമെന്നും കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്.  എന്‍ടിഎ ഡയറക്ടറുടെ കോലം പ്രവർത്തകർ കത്തിച്ചു. കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.

Comments (0)
Add Comment