യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: എ.കെ. ആന്റണി

Jaihind Webdesk
Tuesday, July 16, 2019

AK-Antony-at-Kozhikode

യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം എ. കെ ആന്റണി. യൂണിവേഴ്സിറ്റി കോളേജിലെത് ഒറ്റപ്പെട്ട സംഭവമല്ല. പല കോളേജുകളിലും എസ്എഫ്ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ജുഡീഷ്യൽ അന്വേഷണത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് മുൻപ് രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു. കേരളത്തിന്റെ കലാലയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയിട്ടുള്ളത് എസ്. എഫ്. ഐ ആണെന്നും എ.കെ ആന്റണി പറഞ്ഞു

യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് കെ എസ് യു നടത്തുന്ന സമരത്തിന് പൂർണ്ണ പിന്തുണയുണ്ട്. ഈ വിഷയത്തിൽ ജൂഡിഷ്യൻ അന്വേഷണം സർക്കാർ പ്രഖ്യാപിക്കണമെന്നും എ കെ ആൻറണി ആവശ്യപ്പെട്ടു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്നത്. അക്രമത്തിന് നേത്യത്വം കൊടുത്തവരുടെ വീട്ടിൽ നിന്നും യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകൾ ലഭിച്ചത് ഞെട്ടിക്കുന്ന വാർത്ത ആണെന്നും, ഇത് യൂണിവേഴ്സിറ്റി പരീക്ഷകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിലെത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല. എല്ലാ കോളേജുകളിലും എസ് എഫ് ഐ അക്രമം അഴിച്ച് വിടുകയാണ്. എല്ലാ വിദ്യാർഥി സംഘടനകൾക്കും കോളേജ് കളിക്ക പ്രവർത്തന സ്വാതന്ത്രം വേണം. ഈ അക്രമണത്തിന് എല്ലാം നേതൃത്വം നൽകുന്നത് സി പി എം ആണ്. അക്രമ രാഷ്ട്രിയം ഇനിയെങ്കിലും ഇടത് പക്ഷം ഉപേക്ഷിച്ചില്ലെങ്കിൽ കേരള സമൂഹത്തിൽ നിന്നും അവർ തുടച്ച് നീക്കപ്പെടുമെന്നും, അത് താൻ ആഗ്രഹിക്കുന്നില്ലെന്നും എ കെ ആന്റണി കുട്ടിച്ചേർത്തു. .